KeralaLatest NewsNews

ആരെ തോൽപ്പിക്കാനാണ് ഈ മരണപ്പാച്ചിൽ

രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ, ടോറസ് ലോറികൾ ജില്ലയിൽ ഓടുന്നതിനു നിരോധനമുണ്ടായിരുന്നെങ്കിലും ഇത് ആരും പരിഗണിക്കുന്നേയില്ല .

വാഹനാപകടങ്ങൾ തുടർക്കഥകളാവുകയാണ് കേരളത്തിൽ. പലരുടെയും ഒരു നിമിഷത്തെ അശ്രദ്ധമൂലം ജീവൻ നഷ്ടപ്പെടുന്നത് നിരപരാധികളായ മനുഷ്യർക്കാണ്. വൈകിയെത്തിയാലും ഒന്നും സംഭവിക്കാൻ ഇല്ലെന്നിരിക്കെ നടത്തുന്ന ഈ മരണപ്പാച്ചിൽ ഹൈവേകളിൽ നിന്ന് തുടങ്ങി നാട്ടിൻപുറത്തെ ഇടറോഡുകളിലേക്ക് വരെ നീളുന്നുണ്ട്. 40kmph മാത്രം ഉപയോഗിക്കേണ്ട റോഡുകളിലൂടെ എൺപതിലും തൊണ്ണൂറിലും ചീറിപ്പായുന്നവരറിയുന്നുണ്ടോ ജീവൻ നഷ്ടപ്പെട്ടവരുടെ, തനിച്ചായവരുടെ സങ്കടങ്ങളും മറ്റും.

കോട്ടയത്ത്‌ ടോറസിനടിയിൽപ്പെട്ട് ജീവൻ പൊലിഞ്ഞതിന്റെ ഓർമ മായുന്നതിനു മുൻപു തന്നെ ടിപ്പറുകളും ടോറസുകളും നിരോധിത സമയത്തു ചീറിപ്പാഞ്ഞു തുടങ്ങിയിരുന്നു. രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ, ടോറസ് ലോറികൾ ജില്ലയിൽ ഓടുന്നതിനു നിരോധനമുണ്ടായിരുന്നെങ്കിലും ഇത് ആരും പരിഗണിക്കുന്നേയില്ല .

Read Also: ട്രോള്‍ വീഡിയോയ്ക്ക് വേണ്ടി മനപൂര്‍വ്വം വാഹനാപകടം ഉണ്ടാക്കി ; യുവാക്കള്‍ക്ക് കിട്ടിയത് വമ്പന്‍ പണി

ഇത് കോട്ടയത്തെ മാത്രം സ്ഥിതിയല്ല, കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട് ഇത്തരത്തിലുള്ള മത്സരപ്പാച്ചിലുകൾ. പെരിന്തൽമണ്ണ കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്സുകളിൽ പലതും പലപ്പോഴും യാത്രക്കാരുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തുന്നത് പോലെയാണ് സർവീസ് നടത്തുന്നത്. കെ എസ് ആർ ടി സി ബസ്സുകളുടെയും സ്ഥിതി മറിച്ചല്ല. ഫാസ്റ്റ് പാസ്സഞ്ചറുകൾ ഒരുപാട് അപകടങ്ങൾ സ്ഥിരമായി ഇപ്പോൾ സൃഷ്ടിക്കുന്നുണ്ട്. അവനവന്റെത് പോലെ മറ്റുള്ളവരുടെ ജീവിതത്തിനും അൽപ്പം വിലകൊടുക്കാൻ ശ്രമിക്കുക. 2019 ലെ കേരള പോലീസിന്റെ കണക്ക് പ്രകാരം 4440 പേരാണ് മരിച്ചിട്ടുള്ളത്. ദിനം പ്രതി ആ നിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നുണ്ട്. ശ്രദ്ധിക്കുക! നിങ്ങളുടെ ഒരു നേരത്തെ അശ്രദ്ധ കാരണം മറ്റൊരാൾക്കും ജീവിതം നഷ്ടപ്പെടരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button