KeralaLatest NewsNews

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നിപ്പോള്‍ മനസ്സിലായില്ലേ? സ്വന്തം വാക്കുകൾ കോടിയേരിയ്ക്ക് തന്നെ തിരിച്ചടിയാകുമ്പോൾ

പാര്‍ട്ടിയെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കി ഐഫോണ്‍ വിവാദം

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ഇപ്പോൾ പാർട്ടിയ്ക്കും കോടിയേരിയ്ക്കും തിരിച്ചടിയാകുകയാണ്. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉയർന്നുവന്ന ഐഫോണ്‍ പ്രശ്നത്തിൽ അറംപറ്റി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെന്ന് ആരോപണമുയർത്തി കോടിയേരി മുൻപ് നടത്തിയ പരാമര്‍ശങ്ങളാണ്‌ ഇപ്പോള്‍ തിരിച്ചടിയാകുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന കോടിയേരിയുടെ വാക്കുകൾ ഇങ്ങനെ… ”യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഈത്തപ്പഴം വാങ്ങുന്നതും ഖുര്‍ആന്‍ വാങ്ങുന്നതുമെല്ലാം പ്രോട്ടോകോള്‍ ലംഘനമാണ് എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് ഈ ഐഫോണ്‍ ആ പരിപാടിക്കു പോയി സ്വീകരിക്കുക. ഇത് പ്രോട്ടോകോള്‍ ലംഘനമല്ലേ? പ്രോട്ടോകോള്‍ ലംഘിച്ചതിന്റെ പേരില്‍ ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്… അങ്ങനെയാണ് എങ്കില്‍ പ്രതിപക്ഷ നേതാവും രാജിവയ്‌ക്കേണ്ടേ? അദ്ദേഹവും പ്രോട്ടോകോള്‍ ലംഘിച്ചില്ലേ? ഏതായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നിപ്പോള്‍ മനസ്സിലായില്ലേ? ഇതൊരു ബൂമറാങ്ങായിട്ട് മാറും അവസാനമാകുമ്പോഴേയ്ക്ക് എന്ന് ഞങ്ങള്‍ പറഞ്ഞത് ശരിയായില്ലേ?”

read also:ഗായിക മഞ്ജുഷയുടെ പിതാവ് അന്തരിച്ചു; അപകടം മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ

എന്നാൽ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിച്ചതില്‍ ഒരാള്‍ കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് എന്നാണ് കസ്റ്റംസിന്റെ പുതിയ ആരോപണം. ഇതിനെ തുടർന്ന് വിനോദിനിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആറു ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയിരുന്നത്. ഇതില്‍ അഞ്ചെണ്ണം ഉപയോഗിച്ചിരുന്നവർ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, അഡീഷണ്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, പത്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവരാണ്. എന്നാല്‍ 1.13 ലക്ഷം രൂപ വില വരുന്ന ഒരു ഫോണ്‍ ഉപയോഗിച്ചത് ആരാണെന്നു കണ്ടെത്തിയിരുന്നില്ല. ഇപ്പോൾ ഇത് വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്നു കസ്റ്റംസ് പറയുന്നു. കൂടാതെ സ്വര്‍ണക്കടത്ത് വിവാദമായതോടെ ഫോണ്‍ ഉപയോഗം നിര്‍ത്തിയെന്നും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച്‌ സിം കാര്‍ഡ് കണ്ടെത്തിയെന്നുമാണ് കസ്റ്റംസ് പുറത്തുവിടുന്ന വിവരം. ഫോണില്‍ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച്‌ പത്തിന് കൊച്ചിയില്‍ വെച്ച്‌ വിനോദിനിയെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

എന്നാൽ വിനോദിനിയെ തനിക്ക് അറിയില്ലെന്നും താന്‍ ഇവർക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നുമാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ പ്രതികരണം. ഐ ഫോണ്‍ സ്വപ്‌ന സുരേഷിനാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കെതിരെ വന്ന ആരോപണം പാര്‍ട്ടിയെയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവങ്ങള്‍ എന്നതും ശ്രദ്ധേയം. ഫോണ്‍ ഉപയോഗിച്ചത് ആര്? സിംകാര്‍ഡ് ഉപയോഗിച്ച്‌ ആരെയെല്ലാം വിളിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച്‌ കണ്ടെത്താനാകും. ഇതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ് കസ്റ്റംസ്. തുടർഭരണം ഉണ്ടാകുമെന്നു അമിത വിശ്വാസത്തിൽ ആയിരുന്ന ഇടതുപക്ഷത്തിന് സ്വർണ്ണക്കടത്ത് വിവാദങ്ങൾ വീണ്ടും കുരുക്കാകുകയാണ്. ഇതാണ് പാര്‍ട്ടിയെ അങ്കലാപ്പിലാക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button