മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. മുംബൈയിലെ ശിര്ദിനഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ഭാര്യ വനിത(30)യെ കൊലപ്പെടുത്തിയ ഭര്‍ത്താവ് രൂപേഷ് ശ്യാംറാവു മോറ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധാനാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ ഓട്ടോഡ്രൈവറായ രൂപേഷ് വീണ്ടും മദ്യപിക്കാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്കാന് യുവതി തയ്യാറാകാത്തതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി.
വഴക്കിനിടെ രൂപേഷ് കത്തിക്കൊണ്ട് കഴുത്തറുക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറാതെ ചുറ്റികയെടുത്ത് തലക്കടിച്ചെന്നും പൊലീസ് പറയുന്നു. ഇതിനു ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
Post Your Comments