നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അബദ്ധത്തില്‍ ട്രാഫിക് നിയമം തെറ്റിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിന് പിന്നാലെ വസ്തുത വ്യക്തമാക്കിക്കൊണ്ട് ഹോം ഗാര്‍ഡ് രംഗത്ത്. എറണാകുളത്തേക്ക് പോകുന്ന കൊമ്മാടി ബൈപ്പാസിലെത്തിയപ്പോഴായിരുന്നുനടന്റെ വാഹനം സിഗ്നല്‍ തെറ്റിച്ച് മറുവശത്തുകൂടെ കടന്ന് വന്നത്. ഇത് കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി ശരിയായ ദിശ ദുല്‍ഖറിന് കാട്ടികൊടുക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമായി വന്ന വാര്‍ത്തകള്‍ തെറ്റിധാരണകള്‍ ജനിപ്പിക്കുന്നതായിരുന്നു. ഈ വേളയിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ബിജി സംഭവത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ദുല്‍ഖറിന് ഒരു തെറ്റ് പറ്റിയതാണെന്നും അത് മനസിലായപ്പോള്‍ താന്‍ കാണിച്ചുകൊടുത്ത ശരിയായ മാര്‍ഗത്തിലൂടെ അദ്ദേഹം ഉടന്‍ തന്നെ പോകുകയും ചെയ്തു എന്നാണ് ബിജി ചൂണ്ടിക്കാട്ടുന്നത്.
Read Also: വിവാദങ്ങൾക്ക് വിട; രണ്ടാം ജന്മത്തിലേയ്ക്ക് കടന്ന് പാലാരിവട്ടം പാലം
ദുല്‍ഖര്‍ നൂറു ശതമാനവും ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് തന്റെ വാഹനം ഓടിച്ചെതെന്നും നടന്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും ബിജി ഒരു മലയാള വാര്‍ത്താ ചാനലിനോട് പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഡ്രൈവിംഗ് എല്ലാര്‍ക്കും ഒരു പാഠമാകേണ്ടതാണ്. ഇക്കാര്യത്തില്‍ താന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. സംഭവത്തിന് പിന്നാലെ തന്റെ മേലുദ്യോഗസ്ഥരടക്കം നിരവധി പേര്‍ തന്നെ അഭിനന്ദിച്ചുവെന്നും പൊലീസുകാരന്‍ സന്തോഷത്തോടെ അറിയിച്ചു. ദുല്‍ഖറാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് ബിജി ആദ്യം മനസ്സിലായിരുന്നില്ല. നേരായ വഴിയിലൂടെ വണ്ടിയെടുത്ത് നടന്‍ പോയപ്പോഴാണ് തനിക്ക് ആളെ മനസിലായതെന്നും ഹോം ഗാര്‍ഡ് ബിജി പറഞ്ഞു.
Post Your Comments