ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.
Read Also : ചരിത്രം; ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ ഇനി ബവുമ നയിക്കും
ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷൻഫ്രൂട്ടിൽ ധാരാളം അടങ്ങിയിരിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയ ഈ പഴം രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാനും സഹായിക്കും.
Post Your Comments