
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടി20 ടീമിനെ ടെംബ ബവുമ നയിക്കും. ഇതോടെ ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്ന ആദ്യ കറുത്തവർഗക്കാരനെന്ന നേട്ടം ബവുമ സ്വന്തമാക്കി. ടെസ്റ്റ് ടീമിനെ ഡീൽ എൽഗാർ നയിക്കുമ്പോൾ ബവുമ ഉപനായകനായി ടീമിൽ ഉണ്ടാകും.
‘പ്രോട്ടീസിനെ നയിക്കുക എന്നത് ഞാൻ കൊണ്ടുനടന്ന ഒരു സ്വപ്നമായിരുന്നു. അത് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. മഹത്തായ ബഹുമതിയാണ് ഇത്. ഈ ഉത്തരവാദിത്വം നിസ്സാരമായി കാണാവുന്ന ഒന്നല്ല. ടീമിനെ മൂന്ന് ഐസിസി ലോകകപ്പുകളിലേക്കും നയിക്കാനാണ് ശ്രമം’. ബവുമ പറഞ്ഞു. നിലവിൽ എല്ലാ ഫോർമാറ്റിലുമായി ഡി കോക്കായിരുന്നു ടീമിന്റെ നായകൻ.
Post Your Comments