Latest NewsIndiaNews

സിമി കേസ്: 127 പേരെ വിചാരണ കോടതി വെറുതെവിട്ടു

20 വര്‍ഷത്തിന് ശേഷം ഞങ്ങളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു

അഹമ്മദാബാദ്: 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധമാരോപിച്ച്‌ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എ.എന്‍ ധവയുടെ വിധി.

കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും നിരീക്ഷിച്ച കോടതി യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പൊലീസ് പൂര്‍ത്തികരിച്ചില്ലെന്നും കുറ്റപ്പെടുത്തി.

READ ALSO:12 വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു ഗർഭിണിയായി ; 27 വർഷങ്ങൾക്ക് ശേഷം മകന്‍ അച്ഛനെ ചോദിച്ചതോടെ നാടകീയ രംഗങ്ങൾ

സൂറത്ത് രാജശ്രീ ഹാളില്‍ 2001 ഡിസംബര്‍ 27ന് മൈനോറിറ്റീസ് എഡ്യുക്കേഷണല്‍ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നായിരുന്നു കേസ്. ഇതിൽ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായ അഭ്യസ്തവിദ്യരാണ് പിടിയിൽ ആയത്.

’20 വര്‍ഷത്തിന് ശേഷം ഞങ്ങളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍, ഈ വര്‍ഷങ്ങള്‍ മുഴുവന്‍ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുരിതത്തിലാക്കിയവരെ കുറിച്ചാണ് ഞങ്ങള്‍ ചോദിക്കുന്നത്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും എല്ലാ മാസവും കോടതിയിലെത്തേണ്ടി വന്നു. ഞങ്ങള്‍ക്ക് ജോലി നഷ്ടമായി, ബിസിനസ് തകര്‍ന്നു. അറസ്റ്റിലായവരില്‍ പലരും ഉന്നത യോഗ്യതകള്‍ ഉള്ളവരാണ്. ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമോയെന്നാണ് ചോദിക്കാനുള്ളത്”- സിമിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന സിയാവുദ്ദീന്‍ സിദ്ദീഖി ചോദിച്ചു.

shortlink

Post Your Comments


Back to top button