എല്ലാ പ്രായക്കാരിലും അസ്ഥി സന്ധിയെ ആശ്രയിച്ചു വരുന്ന വേദനകളും പ്രശ്നങ്ങളും കാണുന്നുണ്ട്. ഇതിനൊരു പ്രധാന കാരണം ആഹാരശീലങ്ങളാണ്.
എല്ലുകളുടെ പോഷണവും വളര്‍ച്ചയും ശരിയായ രീതിയില്‍ നടക്കാത്തതാണ് അസ്ഥിസംബന്ധമായ വേദനകള്‍ക്കു കാരണമാകുന്നത്. അതിനാല്‍ ഇതിനു സഹായിക്കുന്ന രീതിയിലുള്ള ആഹാരങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
പാല്, മുട്ട, സോയാബീന്‍, പയറുവര്‍ഗങ്ങള്‍, മുളപ്പിച്ച ചെറുപയര്‍ എന്നിവ ചെറുപ്രായത്തിലെ കുട്ടികളില്‍ ശീലിപ്പിക്കാം. പാലും മുട്ടയും സ്ഥിരമായി കഴിക്കുന്നത് മുതിര്‍ന്നവരില്‍ ചിലപ്പോള്‍ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.
അതിനാല്‍ വിദഗ്ധ നിര്‍ദേശ പ്രാകാരം ഇവ കഴിക്കുക. വൈറ്റമിന്‍ കെ സപ്ലിമെന്റ് അസ്ഥി സന്ധികളുടെയും എല്ലുകളുടെയും പോഷണത്തിന് സഹായകമാണ്. ബ്രക്കോളി, കോളിഫ്ളവര്‍, ബീന്‍സ് മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. പാലും പാലുല്‍പ്പന്നങ്ങളും കാല്‍സ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ ഡിയുടെ കുറവ് അസ്ഥിവേദനകള്‍ക്കു പ്രധാന കാരണമാണ്. ഇതു പരിഹരിക്കാന്‍ വൈകുന്നേരം ഇളംവെയില്‍ ഏല്ക്കാം. വൈറ്റമിന്‍ ഡിയില്‍ വരുന്ന കുറവ് കഴിക്കുന്ന ആഹാരത്തിലുള്ള കാല്‍സ്യം ശരീരത്തിലേക്കു വലിച്ചെടുക്കുന്നതു കുറയ്ക്കും. ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
Post Your Comments