Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaCinemaMollywoodNewsEntertainmentKollywood

ക്രിക്കറ്റ് താരം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ല, വിവാഹ വാർത്തകൾ തള്ളി : നടിയുടെ അമ്മ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും, നടി അനുപമ പരമേശ്വരനെയും ചേർത്ത് പലതരം അഭ്യൂഹങ്ങളാണ് സമൂഹാമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ തള്ളി നടിയുടെ അമ്മ സുനിത പരമേശ്വരന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇത്തരം ഗോസിപ്പുകളൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത പറയുന്നു.

അനുപമയെക്കുറിച്ച്‌ ആൾക്കാർ മറന്നു തുടങ്ങുമ്പോൾ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. സമൂഹമാധ്യമങ്ങളില്‍ പലതവണ അനുപമയുടെ കല്യാണം കഴിഞ്ഞതല്ലേയെന്നും സുനിത ചോദിച്ചു. ബുമ്രയെയും, അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത്. അനുപമ ‘കാര്‍ത്തികേയ 2′ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്’ – സുനിത പറഞ്ഞു.

ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നും അനുപമയുടെ അച്ഛനും ബുമ്രയെ പരിചയപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടതെന്നും, ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയില്ലെന്നും സുനിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button