Latest NewsIndiaNews

‘വിലക്കയറ്റത്തിനെതിരെ ശബ്​ദമുയര്‍ത്തൂ’ : ഹാഷ് ടാഗ് ക്യാമ്പയിനുമായി കോണ്‍ഗ്രസ്

വിലക്കയറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഹാഷ് ടാഗ് ക്യാമ്പയിൻ. ‘സ്പീക് അപ് എഗെയ്ൻസ്റ്റ് പ്രൈസ് റൈസ്’ എന്ന ഹാഷ് ടാഗോടെയാണ് ക്യാമ്പയിൻ. രാജ്യത്ത്​ പെട്രോള്‍, ഡീസല്‍, പാചക വാതകം, ഭക്ഷ്യവസ്​തുക്കള്‍ തുടങ്ങിയവയുടെ വില കുതിച്ചുയരുന്നതിനെതിരെയാണ്​ പ്രതിഷേധം.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിന്​​ പിന്തുണയുമായി രംഗത്തെത്തി. ഇന്ധനവില വർധന സർക്കാർ വരുമാനമായി കൻേറതെന്നായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ”വിലക്കയറ്റം ഒരു ശാപമാണ്​. കേന്ദ്രം നികുതി ലഭിക്കുന്നതിനുവേണ്ടി മാത്രം ജനങ്ങളെ വിലക്കയറ്റത്തിന്‍റെ ചതുപ്പിലേക്ക്​ തള്ളിയിടുന്നു. രാജ്യത്തിന്‍റെ നാശത്തിനിനെതിരെ നിങ്ങളും ശബ്​ദമുയര്‍ത്തൂ” -രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

സാധാരണക്കാരുടെ പ്രശ്​നങ്ങളെ അവഗണിച്ച്‌​ വിലക്കയറ്റത്തിനെതിരെ കേന്ദ്രം ന്യായങ്ങള്‍ നിരത്തുന്നതിന്​ എതിരെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതിഷേധം. പെട്രോള്‍ -ഡീസല്‍ വില ഉയര്‍ത്തുന്നതിന്​ യാതൊരു വിധ നിയന്ത്രണങ്ങളും രാജ്യത്ത്​ ഇന്ന്​ ഇല്ലാതായിരിക്കുന്നുവെന്നും, സാധാരണക്കാരന്‍റെ പ്രശ്​നങ്ങളെ ഒതുക്കി നിര്‍ത്തി പകരം ന്യായങ്ങള്‍ നിരത്തുകയാണ്​ കേന്ദ്രം സർക്കാരെന്നും അവർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button