ന്യൂഡൽഹി : സെറാവീക്ക് ആഗോള ഊർജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. വെർച്വൽ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുരസ്‌കാരം സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഊർജ്ജ പരിസ്ഥിതി എന്നീ മേഖലകളിലെ സുസ്ഥിരത നിലനിർത്താൻ നൽകിയ അമൂല്യ സംഭാവനകൾക്കാണ് നരേന്ദ്ര മോദിക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. സെറാവീക്ക് കോൺഫറൻസിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തുമെന്നും പിഎം ഓഫീസ് അറിയിച്ചു. മാർച്ച് ഒന്നിന് ആരംഭിച്ച കോൺഫറൻസ് വെള്ളിയാഴ്ച്ചയാണ് സമാപിക്കുന്നത്. സെറാവീക്കിന്റെ 39 -ാമത് സമ്മേളനമാണ് നിലവിൽ നടക്കുന്നത്.
Post Your Comments