ബംഗളൂരു : നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംഎല്‍എയ്ക്കു സസ്പെന്ഷന്. മാര്‍ച്ച് 12 വരെയാണ് കോണ്‍ഗ്രസ് എംഎല്‍എ സംഗമേഷിനെ സസ്പെന്‍ഡ് ചെയ്തത്. സഭയ്ക്കുള്ളില്‍ മാന്യതയില്ലാതെ പെരുമാറിയെന്നും സഭാ മൂല്യങ്ങളെ ബഹുമാനിച്ചില്ലെന്നും ആരോപിച്ചാണ് നടപടി. സ്പീക്കര്‍ വിശ്വേശര്‍ ഹെഗ്ഡെ കഗേരിയാണ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചത്.
Read Also : നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭയുടെ നടുത്തളത്തിലെത്തിയ സംഗമേഷ് ഷര്‍ട്ടൂരി പ്രതിഷേധിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സ്പീക്കര്‍ ഇദ്ദേഹത്തോട് വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ സഭയ്ക്കുള്ളില്‍ അനുവദിക്കില്ലെന്നും മാന്യതയില്ലാത്ത പെരുമാറ്റമാണ് എംഎല്‍എയില്‍ നിന്നുണ്ടായതെന്നും സ്പീക്കര്‍ പറഞ്ഞു.
Post Your Comments