Latest NewsNewsInternational

നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച വിമാനം റാഞ്ചാൻ ഗൂഢാലോചന; പദ്ധതി തകർത്ത് ഇറാനിയന്‍ സായുധ സേന

വിമാനം റാഞ്ചി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരത്ത് എത്തിക്കാന്‍ പദ്ധതിയിട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

ടെഹ്റാന്‍: നൂറോളം യാത്രക്കാരുമായി അഹ്വാസില്‍ നിന്നും മഷ്ഹാദിലേക്ക് പറന്ന വിമാനം റാഞ്ചാൻ പദ്ധതി. ഈ ഗൂഢാലോചന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് തകര്‍ത്തതായി ഇറാനിയന്‍ സായുധ സേന. ഇസ്ഹഫാന്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി ഇറാനിയന്‍ റിപ്പബ്ലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം റാഞ്ചി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരത്ത് എത്തിക്കാന്‍ പദ്ധതിയിട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും, ഇവരുടെ യാത്രക്കായി പകരം വിമാന സര്‍വീസ് നടത്താനുളള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button