KeralaYouthLatest NewsArticleNewsIndiaLife StyleWriters' Corner

പീഡോഫീലിയ ഒരു രോഗമാണ്; അതിനെ ന്യായീകരിക്കുന്നവർ രോഗികളും!

പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ കുട്ടികളെ ബോധവാന്മാരാക്കുക. സംരക്ഷിക്കുക

സാൻ

പതിമൂന്നുവയസ്സോ അതിനു താഴെയോ പ്രായമുള്ള കുട്ടികളോട് ആവര്‍ത്തിച്ചനുഭവപ്പെടുന്ന തീവ്രമായ ലൈംഗികാകര്‍ഷണം, അനുബന്ധതാല്‍പര്യങ്ങള്‍, മനോരാജ്യങ്ങള്‍ എന്നിവയും ഇത്തരം ത്വരകള്‍ മൂലം കുട്ടികള്‍ക്കുനേരെ നടത്തുന്ന അനുചിത ചേഷ്ടകളുമെല്ലാമാണ് പീഡോഫീലിയ എന്ന രോഗാവസ്ഥയുടെ മുദ്രകൾ. ഈ താല്‍പര്യത്തിന്‍റെ തീവ്രത പലപ്പോഴും ഒരു മുതിര്‍ന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരോട് തോന്നുന്നതിനു തുല്യമോ അതിലും കൂടുതലോ ആയിരിക്കാം.

ഈ ലക്ഷണങ്ങള്‍ വ്യക്തിപരവും സാമൂഹികവുമായുമുള്ള അസ്വസ്ഥതകളും ക്ലേശങ്ങളുമെല്ലാം ഉളവാക്കുമ്പോഷാണ് ഈ അവസ്ഥയ്ക്ക് ഒരു മാനസീകക്രമക്കേടിന്‍റെ പദവി കൈവരുന്നത്. അതായത് പീഡോഫീലിയ ഒരസുഖമെന്ന നിലയില്‍ (Pedophile disorder) കണക്കാക്കപ്പെടണമെങ്കില്‍ തങ്ങളുടെ വികലമായ ലൈംഗിക താല്പര്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് മാനസീകസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങണം.

Also Read:തന്നെച്ചൊല്ലി ബി.ജെ.പിയില്‍ ആശയക്കുഴപ്പമില്ല, ജനസേവനം മാത്രമാണ് ലക്ഷ്യം : ഇ. ശ്രീധരന്‍

ഇത് ഒരു തുടർക്കഥയായ്ക്കൊണ്ടിരിക്കുകയാണ്. സാമൂഹിക പുരോഗമന ഇടങ്ങളിൽ എല്ലാം തന്നെ പലപ്പോഴും ഇതിന്റെ ഇരകൾ രൂപപ്പെടുന്നുമുണ്ട്. മാനസികമായി വളർച്ചയെത്താത്ത ഒരു കുട്ടിയെ എത്രയൊക്കെ സമ്മതത്തോടെയാണെന്ന് പറഞ്ഞാലും ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമപരമായും മനുഷ്വതപരമായും തെറ്റ് തന്നെയാണ്.

എന്നാൽ സോഷ്യൽ മീഡിയകളിലും മറ്റും ഇത്തരത്തിലുള്ള മാനസിക വൈകല്യങ്ങൾ ഉള്ള വ്യക്തികളെ അനുകൂലിച്ചുകൊണ് പലരും കടന്നുവരുന്നുണ്ട്. ഇതൊരു തെറ്റായ പ്രവണതയാണെന്ന് മാത്രമല്ല ഇതിനെ ഒരിക്കൽ പോലും പ്രോത്സാഹിപ്പിക്കുകയും അരുത്.
കുട്ടികളെ മുഷിഞ്ഞ ചിന്തകളോട് കൂടി നോക്കുന്നവരെ കണ്ടെത്തിയാൽ അവരെ നീതിപീഠത്തിന് മുൻപിൽ കൊണ്ടുവരികയും കൂട്ടങ്ങളിൽ നിന്നും മറ്റും അകറ്റി നിർത്തുകയും ചെയ്യേണ്ടതുണ്ട്. കുട്ടികൾ ഇതിനെക്കുറിച്ചെല്ലാം ബോധവാന്മാരല്ലാത്തത് കൊണ്ട് തന്നെ അവർ ഇത്തരത്തിലുള്ള ട്രോമകളെക്കുറിച്ച് തുറന്നുപറയാനും തയ്യാറാകില്ല.

Also Read:തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , നിങ്ങൾക്കായി ഇതാ സൗജന്യ തൊഴിൽമേള

പീഡോഫീലിയ ഒരു സാമൂഹിക പ്രശ്നമാണ്. കുട്ടികളിൽ അത് സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾ കണക്കില്ലാത്തതാണ്. തിരിച്ചറിയുക, കണ്ടെത്തുക, ചികിൽസിക്കുക എന്നതല്ലാതെ ഈ രോഗാവസ്ഥയെ മറികടക്കാൻ മറ്റുവഴികളുമില്ല. പീഡോഫീലിയയെ ന്യായീകരിക്കുന്നവരോടും ഇതേ സമീപനം തന്നെ തുടരുക. നിങ്ങളുടെ കുട്ടികളുടെ സുരക്ഷ നിങ്ങളുടെ മാത്രം ബാധ്യതയാണ്. പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ കുട്ടികളെ ബോധവാന്മാരാക്കുക. സംരക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button