KeralaLatest News

‘ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയില്‍ പോകാനെത്തിയത്’; ഹൈക്കോടതി

കെമിക്കല്‍ സ്പ്രേ കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ കെമിക്കല്‍ സ്‌പ്രേ അടിച്ച കേസിൽ എ എച്ച് പി നേതാവ് പ്രതീഷ് വിശ്വനാഥ്, സംഭവ സ്ഥലത്തുണ്ടായിരുന്ന ബിജെപി നേതാവ് സി ജി രാജഗോപാല്‍ എന്നിവര്‍ക്ക് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. ബിന്ദു അമ്മിണിയുടെ പരാതി ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായാല്‍ 50,000 രൂപയുടെ ബോണ്ടിന്റെയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

2019 നവംബര്‍ 26ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി കമ്മീഷണര്‍ ഓഫീസിലെത്തിയത്. ശരണ മന്ത്രങ്ങള്‍ മുഴക്കികൊണ്ട് അടുത്ത വന്ന പ്രതികള്‍ തന്റെ മുഖത്തേക്കും ശരീരത്തിലേക്കും കുരുമുളക് സ്‌പ്രേ അടിക്കുകയായിരുന്നെന്നാണ് ബിന്ദു അമ്മിണിയുടെ പരാതി.

എന്നാൽ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അങ്ങനെ സ്പ്രേ അടിച്ചത് മറ്റൊരു യുവാവാണ് എന്നാണ് വീഡിയോയിൽ കണ്ടത്. ഇവർ പരാതി കൊടുത്ത പ്രതികള്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികള്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയതെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button