തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വർണവില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ വില ഗ്രാമിന് 4145 നിരക്കിൽ 33,160 രൂപയായി കുറഞ്ഞിരിക്കുകയാണ്.
Also Read:നേന്ത്രപ്പഴം കപ്പൽ വഴി ഇനി യൂറോപ്പിലേക്ക്; കയറ്റുമതി ചെയ്യാനൊരുങ്ങി പിണറായി സർക്കാർ
ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. അഞ്ച് ദിവസമായി സ്വർണവിലയിൽ തുടർച്ചയായ കുറവാണ് കാണാൻ സാധിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 1280 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വർണത്തിന്റെ വില 520 രൂപ കുറഞ്ഞ് 33,440 ൽ എത്തിയിരുന്നു.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ കുറവ് പ്രകടമായത്.
Post Your Comments