KeralaLatest NewsIndiaNews

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ തിരുവനന്തപുരത്ത്. കനത്ത സുരക്ഷയൊരുക്കി പൊലീസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനം ഉദ് ഘാനം ചെയ്യാനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും. ഉച്ച തിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് ബി.ജെ.പി കോര്‍ കമിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

വൈകിട്ട് 5.30ന് ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി രാജേഷ് അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ആയശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത്. സിറ്റി പൊലീസ് കമിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button