KeralaLatest NewsNews

അവാർഡ് തിരികെ നൽകുമോ? കിറ്റുകിട്ടിയില്ലേ; പിണറായി വിജയനെ വിമര്‍ശിച്ച വിനായകനോട് സോഷ്യൽ മീഡിയ

സ്വപ്നയുടെയും സരിതയുടെയും ഫോട്ടോകള്‍ ഒരേ ഫ്രെയിമില്‍ പങ്കുവെച്ചുകൊണ്ടാണ് വിനായകന്റെ പരിഹാസം

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുകയാണ്. ഓരോ മുന്നണിയും എതിരാളികളെ തറപറ്റിക്കാൻ വിവാദങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. സോളാര്‍ക്കേസ് പ്രതി സരിതയെയും സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയെയും പ്രചരണ ആയുധമാക്കുന്ന മുന്നണികളെ പരിഹസിച്ച്‌ നടന്‍ വിനായകന്‍ രംഗത്ത് .

സ്വപ്നയുടെയും സരിതയുടെയും ഫോട്ടോകള്‍ ഒരേ ഫ്രെയിമില്‍ പങ്കുവെച്ചുകൊണ്ടാണ് വിനായകന്റെ പരിഹാസം. പോസ്റ്റിന് ഇതിനോടകം വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

read also:മാലിന്യപ്ളാന്റില്‍ വന്‍ തീപിടിത്തം; ഏഴോളം കൂനകളിലേക്ക് തീ പടർന്ന് ചെറിയ സ്‌ഫോടനവും

മുന്നണികളെ കളിയാക്കിയ വിനായകനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ പക്ഷക്കാരനായ വിനായകന്‍ പിണറായി വിജയനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയെന്നും നല്‍കിയ ചലച്ചിത്ര അവാര്‍ഡ് തിരിച്ചു വാങ്ങിക്കുമോയെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

കിറ്റുകിട്ടിയില്ലേ എന്ന ചോദ്യവും ഇടത് നേതാക്കള്‍ സ്വപ്നയുമൊത്തുളള ചിത്രങ്ങളും നിരവധിപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button