വാഷിംഗ്ടണ്‍ : ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരുമെന്ന് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കേണ്ട ആവശ്യകതയെ കുറിച്ച് പ്രതിപാദിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ ചൈനയെ എതിരാളി എന്ന വാക്കുകൊണ്ടാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ക്രമത്തില്‍ സൈനികമായും, സാമ്പത്തികമായും, ടെക്നോളജിയുടെ സഹായത്താലും നിരന്തരമായി വെല്ലുവിളി ഉയര്‍ത്താന്‍ തക്ക പ്രാപ്തിയുള്ള എതിരാളിയാണ് ചൈന എന്നാണ് ആ രാജ്യത്തെ അമേരിക്ക വിശേഷിപ്പിക്കുന്നത്.
Read Also : സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച ശ്രീ എം വിവാദത്തിന് തിരശ്ശീല വീണു, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
ചൈനയില്‍ നിന്നുമുള്ള ഭീഷണികളെ നേരിടുന്നതിനായി ജനാധിപത്യ ശക്തികളുമായി കൂടുതല്‍ സഖ്യം അനിവാര്യമാണ്. ഇവിടെയാണ് ഇന്ത്യയുടെ പ്രാധാന്യം അമേരിക്ക മനസിലാക്കുന്നത്. ഇതോടെ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ ബൈഡന് ഉറപ്പുനല്‍കുന്നു. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. അതിനായി ലോകമെമ്പാടുമുള്ള സഖ്യങ്ങളും സൗഹൃദങ്ങളും പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും ബൈഡന് ഉറപ്പ് നല്കുന്നു. ഇതിനൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നിശിതമായി എതിര്‍ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.
Post Your Comments