തിരുവനന്തപുരം : നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സമയം പ്രസംഗിച്ച ചരിത്ര നേട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ്. നിലവിലെ 14-ാം കേരള നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മൂന്നു മണിക്കൂര്‍ 45 മിനിറ്റ് സമയമെടുത്ത് പിണറായി വിജയന് റെക്കോർഡ് കുറിച്ചത്.
Read Also : കൊവിഡ് വാക്സിന് കുത്തിവെപ്പ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ
സ്വര്‍ണക്കടത്ത്, റിവേഴ്സ് ഹവാല ആരോപണത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി കോണ്‍ഗ്രസിലെ വി.ഡി. സതീശന് 2020 ഓഗസ്റ്റ് 24ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി സമയപരിധി ഭേദിച്ചത്. പ്രതിപക്ഷ ഇടപെടലിന് അടക്കം വിശദീകരണം നല്‍കിയാണ് 3.45 മണിക്കൂര്‍ പിണറായി മറുപടി പറഞ്ഞത്. അതേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയാന്‍ 225 മിനിറ്റ് സമയമെടുത്തു. അനുവദിച്ചത് 74 മിനിറ്റ്. അനുവദിച്ചതിലും മൂന്നിരട്ടി സമയമെടുത്തായിരുന്നു പ്രസംഗം.
പിണറായിയുടെ പ്രസംഗം മൂന്നു മണിക്കൂര്‍ 15 മിനിറ്റെടുത്തപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. ഇനി എത്ര സമയം കൂടി പ്രസംഗിക്കാന്‍ വേണമെന്നു ചോദിച്ചായിരുന്നു ഇത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പിന്നീട് വോട്ടിനിട്ടു തള്ളി.ബജറ്റ് പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇപ്പോഴത്തെ സമയക്കണക്കില്‍ രണ്ടാമന്. 2021 ജനുവരി 15ലെ ബജറ്റ് പ്രസംഗത്തിന് തോമസ് ഐസക്ക് 3.18 മണിക്കൂര്‍ സമയമാണ് എടുത്തത്.
Post Your Comments