KeralaLatest NewsNews

ആര്‍.എസ്.എസുമായി രഹസ്യ രാഷ്ട്രീയ ബാന്ധവം, കേരളം കാത്തിരുന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശ്രീ എം മദ്ധ്യസ്ഥനായ ആര്‍.എസ്.എസ്-സി.പി.എം സമാധാന ചര്‍ച്ചകളെ കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചകള്‍ ഒരു പുതിയ കാര്യമല്ലെന്നും അത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്. എമ്മിനെ ഒരു സെക്കുലര്‍ ആയിട്ടുള്ള സന്യാസിയായിട്ടാണ് താന്‍ വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിഭാഗീയത പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.എസ്.എസുമായി നടന്നുവന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ 1980ല്‍ തന്നെ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : ശ്രീ എമ്മിനെ ചൊല്ലി കോണ്‍ഗ്രസിലും വിവാദം, വി.ടി.ബല്‍റാമും പി.ജെ. കുര്യനും നേര്‍ക്കുനേര്‍

തന്റെ പ്രസ്താവനയില്‍ ദിനേശ് നാരായണ്‍ എഴുതിയ പുസ്തകത്തെയും മുഖ്യമന്ത്രി പരാമര്‍ശിച്ചു. ചര്‍ച്ചകള്‍ രാഷ്ട്രീയ ബാന്ധവത്തിന് വേണ്ടിയുള്ളതാണെന്ന് ‘ദി ആര്‍എസ്എസ് ആന്‍ഡ് ദ മേക്കിംഗ് ഓഫ് ദ ഡീപ്പ് നേഷന്‍’ എന്ന പുസ്തകത്തില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും ആര്‍.എസ്.എസും 1980കളില്‍ നടത്തിയ രഹസ്യ ചര്‍ച്ചയെ കുറിച്ചും ഇതേ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയ്ക്ക് വിത്തുപാകിയ ഒരു നടപടിക്ക് മുന്നോടിയായി നടന്ന രഹസ്യ ചര്‍ച്ചയാണത്. പുസ്തകത്തിന്റെ നൂറ്റിയേഴാം പേജിലാണ് ഇക്കാര്യം പറയുന്നത്.

അതൊന്നും താനിവിടെ പറയേണ്ട കാര്യമില്ല. ആ പുസ്തകമൊന്ന് പൂര്‍ണമായും വായിച്ചാല്‍ ആര്‍.എസ്.എസുമായി രഹസ്യ രാഷ്ട്രീയ ബാന്ധവം തുടങ്ങിയതും തുടരുന്നതും കോണ്‍ഗ്രസാണെന്ന് വ്യക്തമായി കാണാന്‍ കഴിയും. ഇവിടെ നിങ്ങള്‍ ചൂണ്ടിക്കാണിച്ച ചര്‍ച്ചകള്‍ മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയിട്ടുള്ളതാണ്. ആരും കൊല്ലപ്പെടരുത് എന്ന് കരുതുന്നത് കൊണ്ടാണ് ചര്‍ച്ച നടന്നത്. അത്തരത്തിലുള്ള സമാധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. അക്രമം ഇല്ലാതാക്കാനും സമാധാനം ഉറപ്പുവരുത്താനും ആരുമായും ചര്‍ച്ച നടത്തുന്നതിന് എപ്പോഴും തങ്ങള്‍ തയ്യാറായിട്ടുണ്ട്. ചര്‍ച്ച രഹസ്യമാക്കി വെച്ചിട്ടില്ല. തലയില്‍ മുണ്ടിട്ട് ചര്‍ച്ചയ്ക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button