![](/wp-content/uploads/2021/01/tokyo-olympics.jpg)
ടോക്യോ: ഒളിമ്പിക്സില്‍ വിദേശ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ജപ്പാന്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്സിന് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് ജപ്പാന്റെ ഈ നീക്കം.
Read Also: കോവിഡ് 19: കുവൈറ്റില്‍ പ്രവാസി മലയാളി മരിച്ചു
കോവിഡ് ഭീതി വിട്ടുമാറാത്ത പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനെതിരെ പ്രാദേശിക വികാരം ഉയരുന്നത് കാരണമാണ് വിദേശ കാണികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. പരിമിതമായ അളവില്‍ സ്വദേശ കാണികള്‍ക്കു മാത്രം സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കാനാണ് ജപ്പാന്റെ തീരുമാനം.
Post Your Comments