സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങൾക്ക് സുപരിചിതരായ മുഖങ്ങളെ തന്നെ നിർത്താനാണ് സിപിഎം തീരുമാനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസിനെ ബേപ്പൂരിലേക്ക് പരിഗണിക്കും. നിലവിലെ എംഎല്‍എ വികെസി മമ്മദ്‌കോയയ്ക്ക് ഒരു ടേം കൂടി നല്‍കണമെന്ന അഭിപ്രായവും ഉണ്ട്. വികെസി അല്ലെങ്കില്‍ മുഹമ്മദ് റിയാസ് തന്നെ സ്ഥാനാര്‍ത്ഥിയാവും.
സി.പി.എം സ്വതന്ത്രരായി പി.ടി.എ. റഹീമും കാരാട്ട് റസാഖും ജയിച്ച കുന്ദമംഗലം, കൊടുവള്ളി സീറ്റുകളുടെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വരുമെന്നതിനാല്‍ ജില്ല സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. കേസുകൾക്കൊന്നും തങ്ങളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.
Also Read:അച്ഛനെ കൊന്നയാള്‍ ബീച്ചില്‍ മരിച്ചുകിടക്കുന്നത് കണ്ടിട്ട് വളരെ വേദന തോന്നി: രാഹുല്‍ ഗാന്ധി
സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസമാണ് റിമാന്‍ഡില്‍ വിട്ടയച്ചത്. വിമാന യാത്രക്കൂലി വര്‍ധിപ്പിച്ചതിലും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിലും പ്രതിഷേധിച്ച് സമരം ചെയ്‌ത കേസിലാണ് റിമാന്‍ഡ്. കോഴിക്കോട് ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് നടന്ന ഉപരോധം ആക്രമാസക്തമായിരുന്നു. നേരത്തെ കേസിൽ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്‌തു. കേസ് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി വിചാരണകോടതിയോടും നിർദേശിച്ചിരുന്നു.
Post Your Comments