Latest NewsNewsInternational

ശക്തമായ ഭൂചലനം ; സുനാമി തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ്

ശക്തമായ ഭൂചലനം ; സുനാമി തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ്

കേപ്ടൗണ്‍ : ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. ഇതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താമസക്കാരോട് ഉയര്‍ന്ന മേഖലയിലേക്ക് മാറാന്‍ നിര്‍ദേശിച്ചു.

Read Also : കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മീനാക്ഷി ലേഖി എം.പി

ന്യൂസിലാന്‍ഡിലെ ഗിസ്‌ബോണ്‍ നഗരത്തിന്റെ വടക്കുകിഴക്ക് മാറി 180 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 2.27നാണ് സംഭവം. യു എസ് ജി എസിന്റെ നിഗമന പ്രകാരം ആദ്യം തീവ്രത 7.3 എന്നാണ് കണക്കായിരുന്നതെങ്കിലും 6.9 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഇടത്തരം കുലുങ്ങല്‍ അനുഭവപ്പെട്ടെന്ന് ഗിസ്‌ബോണ്‍ പ്രദേശവാസികള്‍ അറിയിച്ചു. ഗുരുതര നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചലന പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളിലെ തീരപ്രദേശത്ത് സുനാമി തിരകളുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button