Latest NewsKeralaNattuvarthaNews

ഒടുവിൽ ഓൺലൈൻ റമ്മിയും നിരോധിക്കാൻ ഒരുങ്ങി കേരളസർക്കാർ

ഓൺലൈൻ റമ്മി നിയമവിരുദ്ധമാണെന്ന വിക്ജ്ഞാപനം പുറത്തിറക്കി കേരളസർക്കാർ.1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14 എ യിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്.പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഓൺലൈൻ ചൂതാട്ടങ്ങളും സമാനമുള്ളതൊക്കെയും നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചത്. ഒട്ടനവധി ഓൺലൈൻ പ്ലാറ്റ് ഫോമുകളാണ് ഇതേ തരത്തിൽ ജനങ്ങൾക്കിടയിലുള്ളത്. അതെല്ലാം തന്നെ ജനജീവിതത്തെയും മറ്റും കാര്യമായി ബാധിച്ചിട്ടുമുണ്ട്. തട്ടിപ്പുകൾ തുടർക്കഥകളാകുന്നുണ്ട് ഓൺലൈൻ മത്സരങ്ങളിലും മറ്റും. ഇതിൽ പെട്ടുപോകുന്നതാകട്ടെ സാധാരണക്കാരായ മനുഷ്യരും. ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജുവർഗീസ് എന്നിവർക്ക് കോടതി നോട്ടീസ് നൽകിയിരുന്നു.

Also Read:ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി രംഗത്ത്

കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകൾ പ്രചാരം നേടുന്നത്. ഇതിനുപിറകിൽ നടക്കുന്ന ഒരുപാട് ചൂഷണങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയത്കൊണ്ടാണ് ഇത്തരത്തിൽ ഒരു വിക്ജ്ഞാപനത്തിലേക്ക് നീങ്ങുന്നതെന്നാണ് പ്രാഥമികമായ വിവരം. മനുഷ്യർക്ക് പകരം റോബോട്ടുകളെക്കൊണ്ട് കളിപ്പിക്കുകയും എതിർവശത്തിരിക്കുന്നവരെ വലിയതോതിൽ ചൂഷം ചെയ്യുന്നതും അധികരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വേദിയാകുന്നത് കൊണ്ട് തന്നെ ഈ മത്സരങ്ങളും കളികളും അവസാനിപ്പിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button