ദേശീയ പ്രതിജ്ഞ ചൊല്ലേണ്ടതിൻ്റെ പ്രധാന്യം വ്യക്തമാക്കി മുൻ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ദേശീയപ്രതിജ്ഞ മുഴുവനായി, ഉറക്കെ പറയുന്ന ശീലം, പൊതുപ്രവർത്തകർ മറന്നോയെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ദേശീയപ്രതിജ്ഞ ചൊല്ലിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ:
‘ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാർ ആണ്. ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു. സമ്പൂർണവും വൈവിദ്ധ്യപൂർണവുമായ അതിൻ്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എൻ്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എൻ്റെ രാജ്യത്തിൻ്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്’.
‘ഈ പ്രതിജ്ഞ ചൊല്ലാത്തവരായി നമ്മൾ ആരുമില്ല. സ്കൂളിൽ, അസംബ്ളിയിൽ ഈ പ്രതിജ്ഞ നമ്മൾ ചൊല്ലിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് നമ്മുടെ നാട്ടിൽ, ദേശീയതയ്ക്കെതിരായി പ്രവർത്തിക്കുന്നവരില്ലേ. നമ്മുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളുന്നുവെന്ന് പ്രതിജ്ഞ എടുത്ത ശേഷം നമ്മുടെ രാജ്യത്തെ സേവിക്കാതെ നമ്മുടെ രാജ്യത്തിൻ്റെയും നാട്ടുകാരുടെയും ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കാത്ത ആൾക്കാർ നമുക്ക് ചുറ്റിനും ഉണ്ടോ? നമുക്ക് നഷ്ടപ്പെട്ട് പോയ പാരമ്പര്യവും ദേശീയതയും ഉണ്ടെങ്കിൽ അത് തിരിച്ച് പിടിക്കണ്ടേ? ജയ് ഹിന്ദ് എന്ന് പറയാൻ പലർക്കുമിപ്പോൾ അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്. നഷ്ടപ്പെട്ടതിനെ തിരിച്ച് പിടിക്കുന്നതും മാറ്റമാണ്. ചെയ്ഞ്ച് ഈസ് ആൻ ആക്ഷൻ ഫോർ ഡെവലപ്മെൻ്റ്’- ജേക്കബ് തോമസ് വീഡിയോയിൽ പറയുന്നു. വീഡിയോ കാണാം:
Post Your Comments