Latest NewsIndiaNews

വാട്സാപ്പുമായി ചേർന്ന് ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാൻ ആക്സിസ് ബാങ്ക്

പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ വാട്സാപ്പുമായി ചേര്‍ന്ന് അടിസ്ഥാനപരമായ ബാങ്കിങ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്സിസ് ബാങ്ക് തീരുമാനിച്ചു. അക്കൗണ്ട് ബാലന്‍സ്, ഇടപാടുകളുടെ വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങളാണ് ഇനി വാട്സാപ്പ് വഴി അറിയാനാവുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ബാലന്‍സ്, സമീപകാല ഇടപാടുകളുടെ വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിങ് ഡെപോസിറ്റ് എന്നിവയെ കുറിച്ച്‌ അറിയാനാവും.

ബാങ്ക് ഉപഭോക്താക്കള്‍ക്കും, ബാങ്കിങ് ഇതര ഉപഭോക്താക്കള്‍ക്കും പുതിയ സേവനം ഉപയോഗിക്കാം. തൊട്ടടുത്തുള്ള എ.ടി.എം, ലോണ്‍ സെന്റര്‍ കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ചും അറിയാനാവും. വാട്സാപ്പ് വഴി നിരവധി ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ നേടാനാവുമെന്നും ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്.

കാർഡുകളുടെ സേവനവും വാട്സാപ്പ് വഴി ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ബ്ലോക്ക് ചെയ്യാനാവും. ദിവസവും മുഴുവനും ഇടതടവില്ലാതെ സേവനം ലഭ്യമാകും. ഇതിനായി 7036165000 എന്ന നമ്പറിലേക്ക് ഇംഗ്ലീഷില്‍ ഒരു ഹായ് സന്ദേശം അയച്ചാല്‍ മതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button