KeralaLatest NewsNews

ബിജെപിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് പറഞ്ഞവർ ഇന്ന് മാറ്റി പറയുന്നു; വോട്ട് ചെയ്യുകയാണെങ്കിൽ ബിജെപിക്ക് ചെയ്യണം!

മാവേലിക്കര : കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമ വികസനപദ്ധതികളുടെ കുളിർമഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. പണ്ടൊക്കെ ബിജെപി പ്രവർത്തകർ വീട്ടിൽ വന്നാൽ ചോദിക്കും. നിങ്ങൾക്ക് വോട്ടു ചെയ്തിട്ടെന്താ കാര്യം? ഇന്ന് അങ്ങനെ ആരെങ്കിലും ചോദിക്കുമോ? ഈ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ക്ഷേമ വികസന പദ്ധതികളെല്ലാം കേന്ദ്ര ഗവൺമെന്റിന്റേത് മാത്രമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

”സർക്കാർ ഒരു നയാപൈസ കൃഷിക്കാർക്ക് കൊടുത്തിട്ടുണ്ടോ എന്ന് ഒരിക്കൽ എന്റെ ഉപ്പ ചോദിച്ചു. ഉപ്പ ഇന്ന് ജീവിച്ചിരിപ്പില്ല. ബാപ്പ കേൾക്കുമാറ് ഉച്ചത്തിൽ ഞാൻ പറയട്ടെ. ബാപ്പാ, ഒരു നയാപൈസയല്ല, ഒരു വർഷം ആറായിരം ഉറുപ്പിക ഇന്ത്യയിലെ കോടിക്കണക്കിന് കൃഷിക്കാരുടെ അക്കൗണ്ടിലിട്ട് കൊടുക്കുന്ന ഒരു പ്രധാനമന്ത്രി വന്നിരിക്കുന്നു, കൃഷി സമ്മാൻ പദ്ധതിയുമായി, നരേന്ദ്രമോദി. ഇങ്ങനെ നരേന്ദ്രമോദിയുടെ ക്ഷേമ വികസന പദ്ധതികളുടെ കുളിർ മഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോ കേരളത്തിൽ. ഒരു പ്രദേശമുണ്ടോ?” – അബ്ദുല്ലക്കുട്ടി ചോദിച്ചു.

Read Also :  ജയ് ഹിന്ദ് പറയാൻ പലർക്കും മടി, നഷ്ടപ്പെട്ടതിനെ തിരിച്ച് പിടിക്കുന്നതും മാറ്റമാണ്; ദേശീയപ്രതിജ്ഞ ചൊല്ലി ജേക്കബ് തോമസ്

എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളെല്ലാം കേന്ദ്ര ഗവൺമെന്റിന്റേത് മാത്രമാണ്. അത് പിണറായി വിജയനും അദ്ദേഹത്തിന്റെ ഗവൺമെന്റും പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ ചെന്ന് അയ്യപ്പനെ മനസ്സിൽ ധ്യാനിച്ച്  കൊണ്ട് ഈ പിണറായി വിജയന്റെ ദുഷിച്ച ഭരണത്തിനെതിരെ വിധിയെഴുതണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button