KeralaNattuvarthaNews

ജോലിയില്ല, പട്ടിണിയാണ്; വിശപ്പ് സഹിക്കാനാകാതെ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

വിശപ്പ് സഹിക്കാനാകാതെ മൊബൈൽ ടവറിനു മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കോട്ടയം മെഡിക്കൽ കോളജ് കപ്പേള ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കോതമംഗലം മാമലക്കണ്ടം സ്വദേശി അരുൺ കുമാറാണ് (27) ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസ് എത്തി യുവാവിനെ താഴെയിറക്കുകയായിരുന്നു.

Also Read:കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ നൂറോളം അനുയായികൾ പാര്‍ട്ടിവിട്ട് ബിജെപിയില്‍

പൊലീസും അഗ്നിരക്ഷാ സേനയും യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ടവറിൽ 40 അടിയോളം ഉയരത്തിൽ അരുൺ കയറിയതായി പൊലീസ് പറയുന്നു. മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഭവം നാട്ടുകാരും യാത്രക്കാരും കാണുന്നത്. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ എത്തിയ ഗാന്ധിനഗർ പൊലീസ് അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തി.

ദിവസങ്ങളായി ജോലിയില്ലെന്നും പട്ടിണിയാണെന്നും ഇദ്ദേഹം വിളിച്ചുപറഞ്ഞു. താഴെയിറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആത്മഹത്യ ചെയ്യുമെന്ന് തന്നെ യുവാവ് ആവർത്തിച്ചുകൊണ്ടിരുന്നു. പൊലീസ് ഉപദ്രവിക്കില്ലെന്നു ഉറപ്പുനൽകിയാൽ ഇറങ്ങാമെന്നു പറഞ്ഞു. ഏഴരയോടെ താഴെയിറങ്ങി. ഉടൻ തന്നെ പൊലീസ് സമീപത്തുള്ള ഹോട്ടലിൽ നിന്നും യുവാവിന് ഭക്ഷണം വാങ്ങി നൽകി. അരുൺകുമാറിനെ പരിചയമുള്ള ആംബുലൻസ് ഡ്രൈവർക്കൊപ്പം പൊലീസ് പറഞ്ഞുവിട്ടു.

പ്രതീകാത്മക ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button