COVID 19Latest NewsNattuvarthaNews

കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4769 കോവിഡ് പരിശോധനാഫലങ്ങളാണ് ലഭിച്ചത്. കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 106 പുരുഷന്‍മാരും 91 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 46 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
200 പേര്‍ രോഗമുക്തരായി. 3252 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79707 പേര്‍ കൊറോണ വൈറസ് രോഗ ബാധിതരായി. 76275 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14719 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button