സിനിമ നടിമാരെക്കാൾ കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ടെലിവിഷൻ അവതാരകയായി മലയാളത്തിൽ ഒരാളേയുള്ളൂ, അത് രഞ്ജിനി ഹരിദാസാണ്. ആമുഖങ്ങളുടെ ആവശ്യമില്ലാത്ത അവതാരക. താരം ഇപ്പോൾ തന്റെ പ്രണയത്തെപ്പറ്റി പറയുകയാണ്.
‘ഇതെന്റെ ആദ്യ പ്രണയമല്ല. പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ് ഞാൻ. ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രണയിക്കുകയും, പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ ഒന്നും സക്സസ് ആയില്ല. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വർഷമായി എന്റെ സുഹൃത്താണ് ശരത്. പക്ഷേ, പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആൾ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷൻഷിപ്പിലും. രണ്ടുപേരും സിംഗിളായതും ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ, ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്കറിയില്ല.
കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല ഞാൻ പ്രണയിക്കുന്നത്. കല്ല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, കല്ല്യാണം എന്ന കൺസപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗൽ കോൺട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ ആയിട്ടില്ല. കല്ല്യാണം കഴിച്ചാൽ പ്രഷർ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാൻഡിൽ ചെയ്യാൻ പറ്റുന്ന ഒരാളല്ല ഞാൻ.
ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയും ആണ്. എന്റെ കൂടെ നിന്നാൽ മറ്റെയാൾക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊക്കെ എല്ലാവർക്കും സ്വീകരിക്കാൻ പറ്റില്ല. പിന്നെ, നാളെ ഒരാൾ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളയെ കുറിച്ച് പറയാൻ നാം ആളല്ല. തൽക്കാലം വിവാഹം കഴിക്കാൻ പ്ലാനില്ല’. സോഷ്യൽമീഡിയയിൽ ആളുകൾ തനിക്കെതിരെ സംസാരിക്കുന്നു എന്നത് തന്നെ ഒരുതരത്തിലും ബാധിക്കുന്ന കാര്യവമല്ലെന്നും, അതൊന്നും തന്റെ ജോലിയെ ബാധിച്ചിട്ടില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ താരം പറഞ്ഞു.
Post Your Comments