ന്യൂഡൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഡൽഹിയിലെ ആർ.ആർ ആശുപത്രിയിലെത്തിയാണ് മന്ത്രി വാക്‌സിൻ സ്വീകരിച്ചത്. രാജ്യത്തെ കോവിഡ് മുക്തമാക്കാൻ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് രാജ് നാഥ് സിംഗ് കുത്തിവെപ്പിന് ശേഷം പ്രതികരിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്‌സിൻ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ശാസ്ത്രജ്ഞരേയും ഡോക്ടർമാരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ള എല്ലാവരും അവരവരുടെ ഘട്ടം വരുമ്പോൾ വാക്‌സിൻ സ്വീകരിക്കണമെന്നും രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു.
Read Also : പ്രധാനമന്ത്രിക്ക് പുറമേ ആരോഗ്യമന്ത്രിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷൻ ഇന്നലെയാണ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ, നിയമ മന്ത്രി രവി ശങ്കർ പ്രസാദ് തുടങ്ങിയവർ രണ്ടാം ഘട്ട വാക്‌സിനേഷന്റെ ഭാഗമായി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു.
Post Your Comments