COVID 19NattuvarthaLatest NewsNews

തൃശ്ശൂരിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 354 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആയിരിക്കുന്നു. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,173 ആയിരിക്കുന്നു.

94,870 പേരെയാണ് ജില്ലയിൽ ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തിരിക്കുന്നത്. ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 348 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും, രോഗ ഉറവിടം അറിയാത്ത 4 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button