KeralaLatest NewsNews

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും മത്സരത്തിനില്ല, കൂട്ടപിന്മാറ്റത്തിനു കാരണം ബിജെപിയോടുള്ള ഭയമോ?

കൊച്ചി: സംസ്ഥാനത്ത് ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും വി.എം സുധീരനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തി. പി.ജെ കുര്യനും മത്സരിക്കില്ലെന്ന് സൂചനയുണ്ട്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Read Also : നേമത്തെ വികസനങ്ങള്‍ക്ക് കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ല; തുറന്നു പറഞ്ഞ് കെ. സുരേന്ദ്രന്‍

വയനാട്ടിലോ കണ്ണൂരിലോ മുല്ലപ്പള്ളി മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ പദവിയിലേക്ക് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ എം.പി കെ.സുധാകരന്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

മുല്ലപ്പള്ളി മത്സരിക്കില്ല എന്ന് വ്യക്തമായതോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് തിരശ്ശീല വീണിരിക്കുകയാണ്. തന്നെ മത്സരരംഗത്തേക്ക് പരിഗണിക്കരുതെന്ന് വി.എം സുധീരനും തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പറഞ്ഞതായാണ് വിവരം. മത്സര രംഗത്തേയ്ക്ക് താന്‍ ഇല്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button