തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് സ്വഭാവികമാണ്. ചുണ്ടിലെ ചര്‍മ്മം വളരെ ലോലവും ,എണ്ണ ഗ്രന്ഥികള്‍ ഇല്ലാത്തതുമായതിനാല്‍ ചുണ്ടുകള്‍ക്ക് അധികസംരക്ഷണം ആവശ്യമാണ്. വരണ്ട ചുണ്ടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളെ കുറിച്ചറിയാം.
തേന്‍ ചുണ്ടുകള്‍ക്ക് നല്ലൊരു മോയിസ്ചുറൈസര്‍ ആണ്. തേന്‍ വെറുതെ ചുണ്ടില്‍ പുരട്ടുകയോ ,തേനും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടുകയോ ചെയ്യുന്നത് മൃദുലമായ ചുണ്ടുകള്‍ ലഭിക്കുന്നതിന് സഹായിക്കും.
ഒലിവ് ഓയില്‍ ചുണ്ടില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക .ദിവസവും ഒരു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കും.
Post Your Comments