ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞുവരുന്നു. പുതുതായി 302 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗ ബാധിതരിൽ 286 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 378002 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 368926 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6505 ആയി ഉയർന്നു. 2571 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു.
ഇവരിൽ 486 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 136, കിഴക്കൻ പ്രവിശ്യ 78, മക്ക 37, അൽജൗഫ് 8, അൽഖസീം 6, അസീർ 6, വടക്കൻ അതിർത്തി മേഖല 6, മദീന 5, നജ്റാൻ 5, ഹാഇൽ 5, തബൂക്ക് 5, ജീസാൻ 4, അൽബാഹ 1.
Post Your Comments