കൊല്ലം : ഇടത് സ്ഥാനാർത്ഥിയായോ മറ്റേതെങ്കിലും പാര്‍ട്ടി അംഗമായോ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് നടൻ കൊല്ലം തുളസി. കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും കൊല്ലം തുളസി പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കൊല്ലം തുളസി ഇക്കാര്യം പറഞ്ഞത്.
കൊല്ലം തുളസിയുടെ വാക്കുകൾ :
“ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിൽ അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യമില്ല. ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കാര്‍ ആരും കൂടെനിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ല”. – കൊല്ലം തുളസി പറഞ്ഞു.
Read Also : സർക്കാരിനെ വെളുപ്പിക്കാൻ 1 കോടി, ഭരണനേട്ടം വിളംബരം ചെയ്യാൻ 25 ലക്ഷം; ഖജനാവ് കാലിയാക്കി പരസ്യം നൽകൽ?
2015 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
Post Your Comments