Latest NewsNewsFood & CookeryLife StyleHealth & Fitness

ആരോഗ്യ ഗുണങ്ങളിൽ കേമൻ സബർജെല്ലി

പഴങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. പഴങ്ങൾ എന്നു കേൾക്കുമ്പോൾ വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി ഇവയെല്ലാമാണ് മനസ്സിൽ വരുക എന്നാൽ അധികം ശ്രദ്ധിക്കാതെ പോകുന്ന, എപ്പോഴും ലഭ്യമല്ലാത്ത ചില പഴങ്ങളും ഉണ്ട്. സബർജെല്ലി അത്തരത്തിലുള്ള ഒന്നാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ മറ്റു പഴങ്ങളെപ്പോലെ തന്നെ സമ്പന്നമാണ് ഈ പഴം.

പച്ച നിറത്തിലുള്ള സബർജിൽ പഴുക്കുമ്പോൾ സുവർണ മഞ്ഞ നിറമാകും. ചവർപ്പും മധുരവും ചേർന്ന ഒരു രുചിയാണ് ഈ പഴത്തിന്. ജീവകം എ, ബി, സി, ഫൈബർ കൂടാതെ ധാതുക്കളായ പൊട്ടാസ്യം, കോപ്പർ, സെലെനിയം, സിങ്ക്, ഫോസ്ഫറസ്, കാൽസ്യം, അയൺ, മഗ്നീഷ്യം, എന്നീ ധാതുക്കളും ഉണ്ട്. കൊഴുപ്പ് വളരെ കുറവും ആണിതിൽ.

Read Also : അറിയാം വാഴപ്പിണ്ടിയുടെ ആരോ​ഗ്യ​ഗുണങ്ങൾ

പഴുത്ത സബർജിൽ ജീവകം സിയുടെ കലവറയാണ്. ദിവസവും ആവശ്യമുള്ളതിന്റെ 25 ശതമാനം ജീവകം സി ഇതിൽ നിന്നു ലഭിക്കും. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. കാലറി വളരെ കുറഞ്ഞ സബർജില്ലിൽ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. 100 ഗ്രാമിൽ 57 കാലറി മാത്രമേ ഉള്ളൂ. സാച്ചുറേറ്റഡ് ഫാറ്റ്, സോഡിയം, കൊളസ്ട്രോൾ ഇവയും കുറവാണ്. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

കുടൽ വ്രണം അകറ്റുന്നു. സബർജിൽ ജ്യൂസ് വയറിലെ അൾസറിന് ഏറെ നല്ലതാണ്. അതിസാരം, മലബന്ധം ഇവ അകറ്റാനും കുടലിലെ അണുബാധകൾ അകറ്റാനും ഉത്തമം. പോളിഫിനോളിക് സംയുക്തങ്ങൾ അടങ്ങിയതിനാൽ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ സബർജില്ലിനുണ്ട്. പ്രായമാകൽ സാവധാനത്തിലാക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെയും പക്ഷാഘാതത്തെയും തടയാൻ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button