തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യത. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് സഹായങ്ങളും പിന്തുണയും നല്‍കുന്നതിന് പരിമിതികളുണ്ടെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. മാത്രമല്ല, കോവിഡ് സാഹചര്യം കൂടി നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്താമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
Read Also : ഇൻസ്റ്റഗ്രാമിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
മാര്‍ച്ച് 17 നാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കാനിരുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ എസ് ടി എ) സര്‍ക്കാരിന് കത്ത് നല്‍കിയത്.
Post Your Comments