Latest NewsIndiaNews

പ്രധാനമന്ത്രിയെ പ്രശംസിച്ച ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകർ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഗുലാം നബി ആസാദിനെതിരെ ജമ്മു കശ്മീരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് കോലം കത്തിച്ചത്.

ജമ്മുവിലെ ഡിഡിസി മെമ്പർ ഷാനവാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കോൺഗ്രസ് വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിയാണ് ഗുലാം നബി ആസാദ്, എന്നാൽ പാർട്ടിയ്ക്ക് പിന്തുണ ആവശ്യമുള്ള സാഹചര്യത്തിൽ ബിജെപിയുമായി സൗഹൃദമുണ്ടാക്കുകയാണ് ആസാദ് ചെയ്യുന്നത് എന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. ഗുലാം നബി ആസാദിനെ പാർട്ടിയിൽ നിന്നും നീക്കണമെന്നും ഇവർ പറയുന്നു.

Read Also :  ജയിപ്പിച്ചില്ലെങ്കിൽ ബിജെപിയിൽ ചേരുമെന്ന കോൺഗ്രസ്‌ നേതാക്കളുടെ ഭീഷണി ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി; തോമസ് ഐസക്‌

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിൽ നടന്ന ചടങ്ങിൽ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചത്. ചായക്കടക്കാരനായിരുന്നു എന്ന കാര്യം പ്രധാനമന്ത്രി ഒളിച്ചുവെച്ചില്ലെന്നും മോദി ഒരു പച്ചയായ മനുഷ്യനാണ് എന്നുമാണ് ആസാദ് പറഞ്ഞത്. മോദിയുമായി രാഷ്ട്രീയപരമായി വളരെയധികം വിയോജിപ്പുകളുണ്ടെങ്കലും ചില നേതാക്കളെ തനിക്ക് ഇഷ്ടമാണ്. ജനങ്ങൾ മോദിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ആസാദ് പറഞ്ഞിരുന്നു. തുടർന്ന് ആസാദിന്റെ പരാമർശത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button