KeralaLatest NewsNews

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെയല്ല നിയമസഭ തെരഞ്ഞെടുപ്പ്; സർവ്വേ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് വി മുരളീധരൻ

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ തവണത്തെ നിയമസഭയിൽ ലഭിച്ച സീറ്റിൽ കൂടുതൽ ലഭിക്കുമെന്നും മുരളീധരൻ അവകാശപ്പെട്ടു. അഞ്ചു കൊല്ലമായി ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ നിയമസഭ തെരഞ്ഞെടുപ്പിൽ സംഭവിക്കില്ല. കിറ്റിന് വേണ്ടി രാജ്യ താൽപര്യങ്ങൾ ബലികൊടുക്കുന്നവരല്ല കേരള ജനതയെന്നും കിറ്റ് നൽകുന്നത് നികുതി പണം ഉപയോഗിച്ചാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also :  മതം മറച്ചുവെച്ച്‌ ജോലി വാഗ്ദാനവുമായി അടുത്തു, പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; പരാതിയുമായി 21 കാരി

സ്വർണക്കടത്ത് കേസിൽ വിട്ടുവീഴ്ചക്കില്ലെന്നും ഉത്തരവാദികളെയെല്ലാം നിയമത്തിന് മുന്നിൽകൊണ്ട് വരുമെന്നും മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടേയും വോട്ട് വേണമെന്നും വി മുരളീധരൻ വ്യക്തമാക്കി. അതേസമയം പി സി ജോർജ്ജിന്റെ എൻഡിഎ പ്രവേശനത്തിൽ തീരുമാനം ആയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button