Latest NewsKeralaNewsIndia

ഇ. ശ്രീധരൻ്റെ ബിജെപി പ്രവേശനം തട്ടിപ്പ്; മെട്രോമാനെതിരെ താരിഖ്​ അന്‍വര്‍

ജനങ്ങൾക്ക് സ്വീകാര്യനല്ലാത്ത വ്യക്തിയാണ് ഇ. ശ്രീധരനെന്ന് താരിഖ് അൻവർ

മെട്രോമാന്‍ ഇ. ശ്രീധരന്‍റെ ബി.ജെ.പി പ്രവേശനം കേരളത്തിനകത്തും പുറത്തും ഏറെ ചർച്ചയായി കഴിഞ്ഞു. മെട്രോമാൻ്റെ പ്രഭാവം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞ സി പി എമ്മും കോൺഗ്രസും അങ്കലാപ്പിലാണ്. കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി താരിഖ്​ അന്‍വറിൻ്റെ വാക്കുകൾ നൽകുന്ന സൂചനയും അതുതന്നെയാണ്. ശ്രീധരൻ്റെ ബിജെപിയിലേക്കുള്ള പ്രവേശനം തട്ടിപ്പാണെന്ന ആരോപണമാണ് താരിഖ്​ അന്‍വര്‍ ഉയർത്തുന്നത്.

Also Read:കോൺഗ്രസിൽ തുടരണമോ വേണ്ടയോ എന്ന് നിലപാട് വ്യക്തമാക്കി ധർമജൻ ബോൾഗാട്ടി

കേരളത്തില്‍ എല്‍.ഡി.എഫും ​യു.ഡി.എഫും തമ്മിലാണ്​ മത്സരം. ബിജെപിക്ക് വോട്ട് ചെയ്ത് ജനങ്ങൾ അവരുടെ വോട്ട് പാഴാക്കില്ല. ഇ. ശ്രീധരന്‍ മികച്ച സാ​ങ്കേതിക വിദഗ്​ധനാണ്​. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹം സ്വീകാര്യനല്ല. അതിനാല്‍ തന്നെ ​ശ്രീധരന്‍റെ ബി.ജെ.പി പ്രവേശനം രാഷ്​ട്രീയമായി മാറ്റം കൊണ്ടുവരില്ലെന്നും വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക്​ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്​ അധികാരത്തില്‍ വരും. തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം എല്‍.ഡി.എഫ്​ സര്‍ക്കാറിന്‍റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അഴിമതിയും ഭരണപരാജയവുമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള വ്യക്തിയാണ്​ താരിഖ്​ അന്‍വര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button