KeralaLatest NewsNews

കോൺഗ്രസിൽ തുടരണമോ വേണ്ടയോ എന്ന് നിലപാട് വ്യക്തമാക്കി ധർമജൻ ബോൾഗാട്ടി

കൊച്ചി : സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സ്ഥാനാർഥിയാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായലും മരിക്കുന്നത് വരെ താൻ കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരിക്കുമെന്നും ധർമജൻ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ധർമജൻ ഇക്കാര്യം പറഞ്ഞത്.

കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

Read Also :  പാചകവാതക വില വർദ്ധിപ്പിച്ചു; 5 ദിവസത്തിനിടെ കൂടിയത് 50 രൂപ

കോണ്‍ഗ്രസ്സിലേക്ക് പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് കലാകാരൻമാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ ഉള്ളത്. ശരിക്കും ഒരു സർവ്വെ നടത്തിയാൽ ഏറ്റവും കൂടുതൽ കലാകാരൻമാരുള്ളത് കോൺഗ്രസിലാണ്. അവരുടെ പേര് ഞാൻ എടുത്തു പറയില്ല. സിനിമയിൽ നിന്ന് കൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും  താരസംഘടനയായ അമ്മയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രാഷട്രീയം വന്നാൽ താൻ ഇടപെടും. ധര്‍മജന്‍ എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button