Latest NewsKeralaCinemaMollywoodNewsBollywoodEntertainmentKollywood

എന്തുകൊ​ണ്ട് ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ബ്രേ​ക്ക് ​എ​ടു​ത്തു​? :​ ​പ്രി​യാ​മ​ണി​ പറയുന്നു

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയാമണി. അഭിനയ ജീവിതത്തിൽ ര​ണ്ട് ​പ​തി​റ്റാ​ണ്ടോ​ള​മാ​വു​മ്പോ​ൾ നടി​ ​ഭാ​ഷ​ക​ളു​ടെ​ ​അ​തി​ർ​വ​ര​മ്പു​ക​ൾ​ ​ഭേ​ദി​ച്ച് ​ക​ന്ന​ഡ,​ ​തെ​ലു​ങ്ക് ,​ത​മി​ഴ് ,​ഹി​ന്ദി​ ​തു​ട​ങ്ങി​യ​ ​ഭാ​ഷ​ക​ളി​ലെ​ല്ലാം​ തിളങ്ങി നിൽക്കുകയാണ്. അഭിനയത്തിൽ ​സ്വ​ന്തം​ ​ക​യ്യൊ​പ്പ് ​പ​തി​പ്പി​ക്കുന്ന ​പ്രി​യാ​മ​ണി​ ​ഇ​പ്പോ​ൾ,​ ​മ​നോ​ജ് ​ബാ​ജ്‌​പേ​യ്‌​ക്കൊ​പ്പം​ ​ഫാ​മി​ലി​ ​മാ​ൻ​ ​എ​ന്ന​ ​വെ​ബ് ​സീ​രി​സി​ൽ​ ​അഭിനയി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​

ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സം​ഭ​വ​മാ​യി​ ​മാ​റാ​ൻ​ ​പോ​വു​ന്ന​താ​ണ് ​ഒ​ടി​ ​ടി.​ഓ​രോ​രു​ത്ത​രു​ടെ​ ​സ​മ​യ​വും​ ​കം​ഫോ​ർ​ട്ടും​ ​അ​നു​സ​രി​ച്ച് ​ന​മു​ക്ക് ​സി​നി​മ​ക​ളും​ ​സീ​രീ​സു​ക​ളും​ ​കാ​ണാ​ൻ​ ​സാ​ധി​ക്കും.​ ​ലോ​ക്ക്ഡൗ​ൺ​ ​സ​മ​യ​ത്ത് ​അ​ത് ​കൂ​ടു​ത​ൽ​ ​സ​ഹാ​യ​ക​മാ​യി​ ​എ​ന്ന് ​ത​ന്നെ​ ​പ​റ​യാം, ഞാ​ൻ​ ​തി​ര​ക്ക​ഥ​യ്ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​വ്യ​ക്തി​യാ​ണ് .​ ​എ​ക്സൈറ്റിങ്ങായി ചി​ല​ ​വെ​ബ് ​സീ​രീ​സു​ക​ളും​ ​സി​നി​മ​ക​ളും​ ​പു​തി​യ​താ​യി​ ​പ്ര​ഖ്യാ​പ്പി​ക്കാ​നു​ണ്ട്.​ ​അ​തെ​ല്ലാം​ ​വ​ഴി​യേ​ ​ഓ​ഫി​ഷ്യ​ലാ​യി​ ​അ​റി​യി​ക്കാം.​അ​സു​ര​ൻ​ ​തെ​ലു​ങ്ക് ​റീ​മേ​ക്ക് ​നാ​ര​പ്പ​യും​ ​റാ​ണ​യു​ടെ​ ​കൂ​ടെ​യു​ള്ള​ ​വി​രാ​ട്ട​ ​പാ​ർ​വ​യു​മാ​ണ് ​ഇ​നി​ ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ പ്രിയാമണി പറയുന്നു.

അ​സു​ര​ന്റെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്കി​ൽ​ ​മ​ഞ്ജു​ ​ചേ​ച്ചി​ ​ചെ​യ്ത​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ച​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​അ​സു​ര​ൻ​ ​ഞാ​ൻ​ ​ക​ണ്ടി​രു​ന്നു.​നാ​ര​പ്പ​ ​എ​ന്നാ​ണ് ​തെ​ലു​ങ്ക് ​റീ​മേ​ക്കി​ങ്ങി​ന്റെ​ ​ടൈ​റ്റി​ൽ.​ ​ത​മി​ഴി​ൽ​ ​നി​ന്ന് ​തെ​ലു​ങ്കി​ലേ​ക്ക് ​എ​ത്ത​മ്പോ​ൾ​ ​സി​നി​മ​യ്ക്കും​ ​അ​തി​ലെ​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും​ ​വ്യ​ത്യ​സ​മു​ണ്ട്.​ ​ഞാ​ൻ​ ​എ​ന്റെ​ ​സ്റ്റൈ​ലി​ലാ​ണ് ​പ​ച്ച​മ്മ​ളാ​യി​ ​മാ​റി​യ​ത്

മ​ല​യാ​ളം​ ​ഞാ​ൻ​ ​ചെ​യ്യി​ല്ല​ ​എ​ന്നൊ​ന്നും​ ​പ​റ​യു​ന്നി​ല്ല.​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ലെ​ ​അ​തി​ഥി​ ​​ ​വേ​ഷ​മാ​ണ് ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​ചെ​യ്ത​ത്.​ ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്ര​ത്തി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണ്.​ ​എ​ന്നെ​ ​എക്സൈറ്റ് ​ചെ​യ്യു​ന്ന​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​മ​ല​യാ​ള​ത്തി​ൽ​ ​സി​നി​മ​ ​ചെ​യ്യും. താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button