യുവ നടി ഗൗതമി നായർ സിനിമയിലേക്ക്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മഞ്ജു വാരിയരും ജയസൂര്യയുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാനോടൊപ്പം സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതമിയുടെ അരങ്ങേറ്റം. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ഫഹദ് ഫാസിലിന്റെ നായികമാരിൽ ഒരാളായി, ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം സൈക്കോളജിയിൽ പി.എച്.ഡി എടുക്കുന്നതിനു വേണ്ടിയായിരുന്നു ഗൗതമി സിനിമയിൽ നിന്നും മാറി നിന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, റേഡിയോ ജോക്കി യുടെ കഥ പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയും, കശ്മീരുമാണ് ലൊക്കേഷൻ. ചിത്രത്തിൽ നൗഷാദ് ഷരീഫ് ക്യാമറയും, ബിജിത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.
Post Your Comments