ന്യൂഡൽഹി : ഇന്ത്യൻ സമുദ്ര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രാലയമാണ് മാരിടൈം ഇന്ത്യ ഉച്ചകോടി 2021 എന്ന ഇന്ത്യൻ സമുദ്ര ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 2 മുതൽ മാർച്ച് 4 വരെയാണ് മാരിടൈം ഇന്ത്യ ഉച്ചകോടി 2021 സംഘടിപ്പിക്കുക. www.maritimeindiasummit.in എന്ന വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പ്രഭാഷകർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യൻ മാരിടൈം രംഗത്തെ നിക്ഷേപ സാധ്യതകളും പര്യവേക്ഷണ സാധ്യതകളും അവലോകനം ചെയ്യും.
50ൽ അധികം രാജ്യങ്ങളിലെ ഒരു ലക്ഷത്തിലധികം ആളുകൾ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 1.17 ലക്ഷം ആളുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments