Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

‘ഇത്രയേ ഉള്ളോ, അറിഞ്ഞതു പോലുമില്ലല്ലോ?’ വാക്‌സിൻ എടുത്ത ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം

തങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞുവെന്നും പുതുച്ചേരി സ്വദേശിയായ നിവേദ

ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) കൊറോണ വൈറസ് രോഗത്തിനെതിരെ (കോവിഡ് -19 ) വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച കൊവാക്‌സിൻ ആണ് മോദി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി നിവേദയാണ് പ്രധാനമന്ത്രിയ്ക്ക് വാക്‌സിൻ നൽകിയത്. കൂടാതെ സംഘത്തിൽ നിവേദയ്‌ക്കൊപ്പം ഉണ്ടായിരുന്നത് മലയാളിയായ തൊടുപുഴ സ്വദേശി റോസമ്മ അനിലാണ്.

വാക്‌സിൻ സ്വീകരിച്ച് അരമണിക്കൂളോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്. വാക്സിൻ നൽകിയ നഴ്‌സുമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുശലാന്വേഷണം നടത്തി. ‘ഇത്രയേയുള്ളു?  ഇൻജക്ഷൻ അൽപ്പം പോലും വേദനിച്ചില്ലെന്നും അറിഞ്ഞതുപോലുമില്ലെന്നും’ പ്രധാനമന്ത്രി ഇവരോട് പറഞ്ഞു. വാക്സിൻ ആദ്യ ഡോസ് പ്രധാനമന്ത്രിക്ക് നൽകിയ സിസ്റ്റർ പി നിവേദ ആകെ അമ്പരപ്പിലാണ്.

മൂന്ന് വർഷമായി എയിംസിൽ നഴ്‌സായി ജോലി ചെയ്യുകയാണ് നിവേദ. പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് വാക്‌സിൻ നൽകിയ ശേഷം നിവേദ പ്രതികരിച്ചു. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിക്കാനെത്തുന്നുവെന്ന് രാവിലെയാണ് അറിഞ്ഞത്. തങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞുവെന്നും പുതുച്ചേരി സ്വദേശിയായ നിവേദ പറഞ്ഞു.

ഇൻജക്ഷൻ എടുത്ത് കഴിഞ്ഞപ്പോൾ തനിക്ക് വേദന അനുഭവപ്പെട്ടതു പോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിക്കാൻ വരുന്നുവെന്നത് സർപ്രൈസ് ആയിരുന്നുവെന്നാണ് മലയാളിയായ തൊടുപുഴ സ്വദേശി റോസമ്മ പ്രതികരിച്ചത്.

60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്ന് മുതൽ കുത്തിവെപ്പ് ആരംഭിക്കുന്നത്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണണെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button