
മുംബൈ: തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം എണ്ണായിരത്തിനു താഴെ എത്തിയിരിക്കുന്നു . ഇന്ന് 6,397 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 21,61,467 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 30 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെ മരിച്ചത് 52,184 പേരാണ്. 5,754 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 20,30,458 ആയി ഉയർന്നിരിക്കുന്നു. നിലവില്‍ 77,618 സജീവ കേസുകളാണ് ഉള്ളത്.
മുംബൈയില്‍ ഇന്ന് 855 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ രോഗികളുടെ 3,26,774 ആയി.
Post Your Comments