തിരുവനന്തപുരം : കേന്ദ്രം കൊടുക്കുന്നതല്ലേ കിറ്റ്, അത് പിണറായിസര്‍ക്കാര്‍ സഞ്ചി വാങ്ങി സ്വന്തം ക്രെഡിറ്റിലാക്കി പാവം ജനങ്ങള്‍ക്ക് നല്‍കുന്നു. ഇതോടെ ജനങ്ങള്‍ക്ക് പിണറായി നല്ലവന്‍. പിണറായി സര്‍ക്കാറിന്റെ വാദങ്ങള്‍ പൊളിച്ചടക്കി കെ.സുധാകരന്‍. സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന ബിജെപി അനുകൂല വാദവുമായാണ് കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് തമിഴ്നാട്ടില്‍ നിന്നും സഞ്ചി വാങ്ങിച്ച് അതിലിട്ട ശേഷം സംസ്ഥാന സര്‍ക്കാര്‍ അത് വീടുകളിലിലെത്തിക്കുകയാണ് ചെയുന്നതെന്നാണ് കെ സുധാകരന്റെ വാദം.
Read Also : മണിയാശാന്റെ ക്യൂബൻ വാക്സീൻ എവിടെ? എം.എം. മണിയെ പരിഹസിച്ച് കെ. സുരേന്ദ്രൻ
‘കേന്ദ്രം കൊടുക്കുന്നതല്ലേ കിറ്റ്?… നത്തിംഗ് ഡൂയിങ്ങ്… ഇത് സെന്‍ട്രല്‍ ഗവണ്മെന്റ് കൊടുക്കുന്നതാണ് സാധനം… സെന്‍ട്രല്‍ ഗവണ്മെന്റ് കൊടുക്കുന്ന സാധനം തമിഴ്‌നാടില്‍ നിന്ന് സഞ്ചി വാങ്ങി, ആ സഞ്ചിയിലിട്ട്, വീട്ടില്‍ കൊണ്ട് കൊടുക്കുന്നതാണ് കിറ്റ്. ആ സഞ്ചി വാങ്ങിയതിലും അഞ്ച് കോടി കമ്മീഷന്‍ വാങ്ങിയ പാര്‍ട്ടിയാന്ന് ഇടതുപക്ഷ സര്‍ക്കാര്‍-കെ.സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ.
ക്ഷേമപെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ കൊടുത്തുവെന്നത് സത്യമാണെന്നും എന്നാല്‍ മറ്റൊന്നും അവര്‍ കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്നും അത് സ്വാഭാവികമാണെന്നും കെ സുധാകരന്‍ ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments