ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. മാർച്ച് 21 ആണ് അവസാന തീയതി. വിശദമായ വിവരങ്ങൾക്കായി എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in സന്ദർശിക്കുക.
മുമ്പ് 9069 മൾട്ടി ടാസ്കിംഗ് (നോൺ ടെക്നിക്കൽ), സ്റ്റാഫ് (എം.ടി.എസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിച്ചിരുന്നു. ഇത്തവണയും ഏകദേശം ഇത്രയും ഒഴിവുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഒഴിവുകളുടെ വിശദമായ വിവരം ഉടൻ പുറത്തുവിടും. 18 മുതൽ 25 വയസുവരെയും 18 മുതൽ 27 വയസുവരെയുമുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഉയർന്ന പ്രായപരിധിയിൻമേൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. കംപ്യൂട്ടർ അധിഷ്ഠിതമായ എഴുത്ത് പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പേപ്പർ1, പേപ്പർ 2 എന്നിങ്ങനെ രണ്ട് പേപ്പറുകളുണ്ടാകും.
Post Your Comments